IMG-20161229-WA0040കരിവെള്ളൂർ: പെരുങ്കളിയാട്ടം കരിവെള്ളൂരിന്റെ ചരിത്രപരവും സാംസ്‌കാരികപരവുമായ പാരമ്പര്യത്തെയും പ്രൗഡിയേയും ഉയര്‍ത്തിക്കാണിക്കുന്നുവെന്ന് പെരുങ്കളിയാട്ടം സാംസ്‌കാരിക സദസ്സ് ഉദ്ഘാടനം ചെയ്തുകൊണ്ട് കരിവെള്ളൂര്‍ മുരളി പറഞ്ഞു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഇ.അനീഷ്, കരിവെള്ളൂര്‍ പെരളം ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി.ചന്ദ്രന്‍ മാസ്റ്റര്‍, സംഘാടക സമിതി വര്‍ക്കിങ്ങ് ചെയര്‍മാന്‍ കെ.നാരായണന്‍, യു.വി.കമ്മാരന്‍, പി.കണ്ണന്‍ മാസ്റ്റര്‍, സി.ജനാര്‍ദ്ദനന്‍ പി.വി.മോഹനന്‍, കെ.സന്തോഷ് , കെ. പ്രകാശ് ഷേണായ് മാസ്റ്റര്‍ തുടങ്ങിയവർ പങ്കെടുത്തു. തുടര്‍ന്ന് പുത്തൂര്‍ ബാലകൃഷ്ണന്‍ മാസ്റ്റരുടെ ആധ്യാത്മിക പ്രഭാഷണം, നീലേശ്വരം കാവില്‍ഭവന്‍ യോഗ പരിശീലന കേന്ദ്രത്തിന്റെ ജീവനം-യോഗ സംഗീത ശില്‍പം, പുത്തൂര്‍ ശിവക്ഷേത്ര ഭക്തിഗാന സമിതിയുടെ ഭക്തിഗാന സന്ധ്യ തുടങ്ങിയവ അരങ്ങേറി.