kuthivaraപയ്യന്നൂർ: ഡോട്ട് പെയിന്റിംഗ് ,കുത്തിവര എന്നീ സങ്കേതങ്ങളിൽ കേരളത്തിലെ പ്രശസ്തരായ ചിത്രകാരന്മാരുടെ കൂട്ടായ്മ ആയ എക്സോട്ടിക് ഡ്രീംസ് ,പയ്യന്നൂർ ഗാന്ധി പാർക്കിൽ ഡിസംബർ 30 ,31 ജനുവരി 1 തീയതികളിൽ ചിത്ര പ്രദർശനം സംഘടിപ്പിക്കുന്നു. ടി.വി. രാജേഷ് എം.എൽ.എ പ്രദർശനം ഉദ്ഘാടനം ചെയ്യും. സി.വി. ബാലകൃഷ്ണൻ, തോമസ് ദേവസ്യ, അഡ്വ: ശശി വട്ടക്കൊവ്വൽ തുടങ്ങിയവർ സംബന്ധിക്കും.