vella

പയ്യന്നൂർ∙ തായിനേരി വെള്ളാരങ്ങര ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം ഡിസംബർ 30 മുതൽ ജനുവരി 2 വരെ നടക്കും . പെരുങ്കളിയാട്ടത്തോടനുബന്ധിച്ചുള്ള സാംസ്കാരിക സദസ്സ് ഇന്നു വൈകുന്നേരം പി.കെ.ശ്രീമതി എംപി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സത്യപാലൻ അധ്യക്ഷം വഹിച്ചു. ഡോ: ലിസി മാത്യു, കെ.പി. ജ്യോതി, പോത്തേര കൃഷ്ണൻ, എ.വി. ശശികുമാർ, പോത്തേര രമേശൻ, അഡ്വ: രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. പഞ്ചാരിമേളം, വെള്ളാരങ്ങര വനിതാവേദിയുടെ  മെഗാ തിരുവാതിര തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി.  തുടർന്ന് അസീസ് തായിനേരി നയിക്കുന്ന ഹൃദയരാഗം, ഓൾഡ് ഇസ് ഗോൾഡ് ഗാനമേള ഉണ്ടാകും

 

IMG-20161228-WA0022 IMG-20161228-WA0028