IMG-20161228-WA0027 IMG-20161228-WA0029

കരിവെള്ളൂർ: 2017 ജനുവരി 7 മുതല്‍ 12 വരെ നടക്കുന്ന കരിവെള്ളൂർ മുച്ചിലോട്ട് കാവ് പെരുങ്കളിയാട്ടത്തിന്റ ഭാഗമായി നടക്കുന്ന സാംസ്‌കാരിക പരിപാടികൾക്ക് തുടക്കമായി. പരിപാടികളുടെ ഉദ്ഘാടനം പി.കെ.ശ്രീമതി ടീച്ചര്‍ എം.പി. നിര്‍വ്വഹിച്ചു. സംഘാടകസമിതി പുറത്തിറക്കിയ ബ്രോഷറിന്റെ പ്രകാശനം ജനറല്‍ കവീനര്‍ ജി.കെ.ഗിരീഷിന് കൈമാറിക്കൊണ്ട് എം.പി. നിര്‍വ്വഹിച്ചു. വര്‍ക്കിങ്ങ് ചെയര്‍മാന്‍ കെ.നാരായണന്‍ എം.പി ക്കു ഉപഹാരം സമ്മാനിച്ചു. . കരിവെള്ളൂര്‍ പെരളം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ പി.പങ്കജാക്ഷി, പിലിക്കോട് ശ്രീ രയരമംഗലം ക്ഷേത്രം പ്രതിനിധി ടി.വി.കൃഷ്ണന്‍, സംഘാടക സമിതി വൈസ് ചെയര്‍മാന്‍ പി.വി.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ കട്ടച്ചേരി, കലാ-സാംസ്‌കാരിക കമ്മിറ്റി ചെയര്‍മാന്‍ കെ. രവീന്ദ്രന്‍, കണ്‍വീനര്‍ യു. രമേശന്‍, വൈസ് ചെയര്‍മാന്‍ എ.വി.ബാബു മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കരിവെള്ളൂര്‍ ചിലങ്ക സ്‌കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്‌സിന്റെ നൃത്ത സന്ധ്യ അരങ്ങേറി.