vellarangarap1പയ്യന്നൂർ ∙ പ്ലാസ്റ്റിക് വിമുക്ത നഗരമെന്ന പയ്യന്നൂർ നഗരസഭയുടെ പദ്ധതി നടപ്പാക്കാൻ പെരുങ്കളിയാട്ടം നടക്കുന്ന വെള്ളാരങ്ങര ഭഗവതി ക്ഷേത്രം ആഘോഷകമ്മിറ്റി നഗരസഭയുമായി ചേർന്ന് പ്ലാസ്റ്റിക് വിമുക്ത പെരുങ്കളിയാട്ടം പദ്ധതി നടപ്പാക്കുന്നു. ഇതിന്റെ സന്ദേശവുമായി പെരുങ്കളിയാട്ട പ്രദേശത്ത് മാലിന്യ നിക്ഷേപത്തിനായി പച്ചയോലകൾ മെടഞ്ഞു തയാറാക്കിയ 100 കൊട്ടകൾ വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിച്ചു.

നഗരസഭാ അധ്യക്ഷൻ ശശി വട്ടക്കൊവ്വൽ, സ്ഥിരം സമിതി അധ്യക്ഷൻ വി.ബാലൻ, കൗൺസിലർ പോത്തേര കൃഷ്ണൻ എന്നിവർ ക്ഷേത്ര നടയിലെത്തി സംഘാടകസമിതി ചെയർമാൻ കെ.കെ.ശ്രീധരൻ ഉൾപ്പെടെയുള്ള ഭാരവാഹികൾക്കൊപ്പം കൊട്ടകൾ കെട്ടിയൊരുക്കി. സുവനീർ നൽകാൻ തുണിസഞ്ചി തയാറാക്കിയിട്ടുണ്ട്. മഞ്ഞൾകുറി കടലാസ് കൊട്ടയിലാണ് നൽകുന്നത്. ഒരു ലക്ഷത്തിലധികം പേർക്ക് അന്നദാനം നൽകുന്ന പെരുങ്കളിയാട്ടത്തിൽ ഇത്രയും ഇല മാലിന്യം സംസ്കരിക്കാൻ സ്ഥലമില്ലാത്തതിനാൽ സ്റ്റീൽ പ്ലെയ്റ്റുകളാണ് ഭക്ഷണത്തിനായി ഉപയോഗിക്കുന്നത്. ആവശ്യമായ പ്ലേറ്റുകൾ സംഘാടകസമിതി വാങ്ങിയിട്ടുണ്ട്. ആവശ്യമായ സ്റ്റീൽ ഗ്ലാസുകളും വാങ്ങിയിട്ടുണ്ട്. പെരുങ്കളിയാട്ടത്തിന് നഗരസഭയുടെ ആരോഗ്യവിഭാഗം വിപുലമായ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.