IMG-20161228-WA0007

പയ്യന്നൂർ: കരിവെള്ളൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം വരച്ചു വെക്കല്‍ ചടങ്ങ് ഇന്ന് നാടാണ്. ക്ഷേത്രം സ്ഥാനീകരുടെയും, കോയ്മമാരുടേയും മറ്റു ക്ഷേത്രാചാര്യന്മാരുടെയും, വാല്യക്കാരുടേയും, ഭക്തജനങ്ങളുടെയും  സാന്നിദ്ധ്യത്തില്‍ നടന്ന  ഭക്തിനിര്‍ഭരമായ ചടങ്ങിൽ  തമ്പൂരാട്ടിയുടെ കോലം ധരിക്കുവാനുള്ള  കോലധാരിയെ കണ്ടെത്തി.   ഏഴോത്തെ പ്രതീഷ്  മണക്കാടനാണു കോലധാരി.

 

കരിവെള്ളൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിന്റെ ഭാഗമായുള്ള കലാ– സാംസ്കാരിക പരിപാടികൾ ഇന്നു തുടങ്ങും. 28ന് വൈകിട്ട് അഞ്ചിന് സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം പി.കെ.ശ്രീമതി എംപി നിർവഹിക്കും. രാത്രി ഏഴിന് നൃത്തസന്ധ്യ 28ന് വൈകിട്ട് നാലിന് അധ്യാത്‌മിക പ്രഭാഷണം അഞ്ചിന് സാംസ്കാരിക സദസ്സ് കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്യും. ആറിന് കാവിൽ ഭവൻ യോഗ പരിശീലന കേന്ദ്രത്തിന്റെ ജീവനം യോഗ സംഗീത ശിൽപം രാത്രി എട്ടിന് ഭക്തിഗാന സന്ധ്യ. 30ന് വൈകിട്ട് നാലിന് സമീപ ക്ഷേത്രങ്ങളിലെ ആചാരക്കാരെ ആദരിക്കുന്ന ആചാരവന്ദന പരിപാടി സഹകരണ– ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വിശിഷ്ടാതിഥിയായിരിക്കും. വൈകിട്ട് ഏഴിന് കനലാടി ഡോക്യുമെന്ററി പ്രദർശനം. രാത്രി എട്ടിന് നൃത്ത വിസ്മയം.

 

IMG-20161228-WA0005 IMG-20161228-WA0006

31ന് വൈകിട്ട് നാലിന് തലയില്ലത്ത് മുസ്‍ലിം തറവാട്ടുകാരുടെ ഉപ്പുകലം സമർപ്പണം. 4.30ന് നടക്കുന്ന മതസൗഹാർദ സമ്മേളനം മന്ത്രി കെ.ടി.ജലീൽ ഉദ്ഘാടനം ചെയ്യും. രാത്രി എട്ടിന് ഗാനമേള. ജനുവരി ഒന്നിന് വൈകിട്ട് മൂന്നിന് പൂരക്കളി സെമിനാർ ഡോ. ഇ.ശ്രീധരൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് വിവിധ ക്ഷേത്രങ്ങളുടെ പൂരക്കളി അരങ്ങേറും. രണ്ടിന് വൈകിട്ട് നാലിന് ആധ്യാത്‌മിക പ്രഭാഷണം. അഞ്ചിന് സാംസ്കാരിക സദസ്സിൽ ആർ.സി.കരിപ്പത്ത് പ്രഭാഷണം നടത്തും.

വൈകിട്ട് ആറിന് സുഗമസംഗീതം. മൂന്നിന് മൂന്നിന് സാംസ്കാരിക സമ്മേളനം അംബികാസുതൻ മാങ്ങാട് ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് ഭജന അഞ്ചിന് ഓട്ടൻതുള്ളൽ. ഏഴിന് സിനിട്രാക്ക് ഗാനമേള. നാലിന് ഉച്ചയ്ക്ക് രണ്ടിന് പാട്ടിയമ്മ എയുപി സ്കൂൾ പരിസരത്തു നിന്നും കലവറ നിറയ്ക്കൽ ഘോഷയാത്ര നടക്കും. വൈകിട്ട് അഞ്ചിന് കവി സമ്മേളനം ഗാനരചയിതാവ് സന്തോഷ് വർമ ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിന് വനിത ചരടുകുളത്തി കോൽക്കളി. എട്ടിന് പ്രതിഭാസംഗമം. അഞ്ചിന് വൈകിട്ട് അഞ്ചിന് സാംസ്കാരിക സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് എം.രാഘവൻ ഉദ്ഘാടനം ചെയ്യും.

ആറിന് സംഗീതാർച്ചന എട്ടിന് ശ്രുതിലയ നടനം. ആറിന് വൈകിട്ട് മൂന്നിന് അക്ഷര ശ്ലോകസദസ്സ്. അഞ്ചിന് മാധ്യമങ്ങളും പൊതുസമൂഹവും എന്ന വിഷയത്തിൽ മാധ്യമ സെമിനാർ സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിന് മെഗാ തിരുവാതിര. എട്ടിന് കളരിപയറ്റ് പ്രദർശനം. ഏഴിന് ഒന്നാം കളിയാട്ട ദിവസം രാവിലെ ഒൻപതിന് ചിത്രകാരൻമാരുടെ സംഗമം. പുണിഞ്ചിത്തായ ഉദ്ഘാടനം ചെയ്യും. തുടർന്ന് സ്വർണമെഡലിനായി യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായുള്ള ഉത്തരമേഖലാ ചിത്രരചനാ മത്സരം. ഉച്ചയ്ക്ക് രണ്ടിന് അക്ഷരശ്ലോക സദസ്സ്, ആറിന് സാംസ്കാരിക സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. സുരേഷ് ഗോപി എംപി മുഖ്യാതിഥിയായിരിക്കും.

IMG-20161228-WA0010 IMG-20161228-WA0011

രാത്രി എട്ടിന് നാടകമേ ഉലകം നാടകം അരങ്ങേറും. ഏഴിന് രണ്ടാം കളിയാട്ട ദിവസം സാംസ്കാരിക സദസ്സ് മന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. കെ.സി.വേണുഗോപാൽ എംപി, ജില്ലാ പൊലീസ് ചീഫ് കെ.സഞ്ജയ് കുമാർ ഗുരുഡിൻ എന്നിവർ മുഖ്യാതിഥികളാകും. രാത്രി എട്ടിന് നാടൻ കലാമേള. ഒൻപതിന് ഉച്ചയ്ക്ക് രണ്ടിന് അക്ഷര ശ്ലോക സദസ്സ് വൈകിട്ട് ആറിന് സാംസ്കാരിക സായാഹ്നം മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യും. എം.കെ.രാഘവൻ എംപി, സജീവ് മാറോളി മുഖ്യാതിഥിയായിരിക്കും. രാത്രി എട്ടിന് സിനിമാതാരം ലക്ഷ്മി ഗോപാല സ്വാമിയും തെന്നിന്ത്യൻ കലാകാരൻമാരും ഒരുക്കുന്ന ഇന്ത്യൻ ക്ലാസിക്കൽ നൈറ്റ്.

നാലാം കളിയാട്ട ദിവസമായ 10ന് ഉച്ചയ്ക്ക് രണ്ടിന് ഭാഗവത പാരായണം. വൈകുന്നേരം ഏഴിന് കെ.എസ്.ചിത്ര അവതരിപ്പിക്കുന്ന ഗാനമേള. അഞ്ചാം കളിയാട്ട ദിവസമായ 11ന് ഉച്ചയ്ക്ക് രണ്ടിന് അക്ഷരശ്ലോകസദസ്സ്. വൈകിട്ട് ആറിന് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. പി.കരുണാകരൻ എംപി, മുകേഷ് എംഎൽഎ എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും. രാത്രി എട്ടിന് കോമഡി ഷോ, ഡാൻസ്, ഗാനമേള ഉൾപ്പെടുന്ന മെഗാഷോയും അരങ്ങേറും. വരച്ചുവെക്കൽ ദിവസമായ ഇന്നു മുതൽ 11 വരെയാണ് കലാ– സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്.