vellarangaravarachuvekkalപയ്യന്നൂര്‍: 95 വർഷങ്ങൾക്കു ശേഷം ആഘോഷിക്കുന്ന തായിനേരി വെള്ളാരങ്ങര ഭഗവതിക്ഷേത്രം പെരുങ്കളിയാട്ടത്തിന്റെ വരച്ചുവെക്കല്‍ ഡിസംബര്‍ 26-ന് 10 മണിക്ക് നടക്കും. പ്രധാന കോലധാരിയെ ചടങ്ങിൽ നിശ്ചയിക്കും. ഉച്ചയ്ക്ക് അന്നദാനവും ഉണ്ടാകും. ഉച്ചയ്ക്ക് 2.30-ന് അക്ഷരശ്ലോകസദസ്സും നാലുമണിക്ക് ഭക്തിഗാനസുധയും നടക്കും. വൈകീട്ട് അഞ്ചിന് സോവനീര്‍ പ്രകാശനം എഴുത്തുകാരന്‍ സി.വി.ബാലകൃഷ്ണന്‍ നിര്‍വ്വഹിക്കും. ഗിരീഷ് പുത്തഞ്ചേരി അവാര്‍ഡ് നേടിയ രാമകൃഷ്ണന്‍ കണ്ണോമിനെ അനുമോദിക്കും. വൈകീട്ട് ഏഴിന് സ്വാമി വിനോദിന്റെ ആധ്യാത്മിക പ്രഭാഷണം. രാത്രി എട്ടിന് സംഗീതശില്പവും നടക്കും.

ഡിസംബർ 27-ന് രാവിലെ ഒമ്പതിന് ലളിതാസഹസ്രനാമം, വിഷ്ണു സഹസ്രനാമ കീര്‍ത്തനാലാപനം, വൈകിട്ട് 3.30-ന് കലവറനിറയ്ക്കല്‍ ഘോഷയാത്ര പെരുമ്പ മുത്തപ്പന്‍ ക്ഷേത്രത്തില്‍നിന്ന് തുടങ്ങും. അഞ്ചുമണിക്ക് നാട്ടുപൈതൃകം പരിപാടി കേരള ഫോക്ലോര്‍ അക്കാദമി സെക്രട്ടറി ഡോ. എ.കെ.നമ്പ്യാര്‍ ഉദ്ഘാടനം ചെയ്യും. ടി.വി.രാജേഷ് എം.എല്‍.എ. മുഖ്യാതിഥിയാകും. ഏഴുമണി മുതല്‍ പൂരക്കളി, കോല്‍ക്കളി, സംഗീതശില്പം, നൃത്തപരിപാടി എന്നിവ നടക്കും.

28-ന് വൈകീട്ട് അക്ഷരശ്ലോകസദസ്സ്, പഞ്ചാരിമേളം, തിരുവാതിര എന്നിവ അരങ്ങേറും. ഏഴുമണിക്ക് സാംസ്‌കാരിക സദസ്സ് പി.കെ.ശ്രീമതി എം.പി. ഉദ്ഘാടനംചെയ്യും. മുന്‍ മന്ത്രി കെ.സുധാകരന്‍ മുഖ്യാതിഥിയാകും. തുടര്‍ന്ന് ഗാനമേള അരങ്ങേറും.

29-ന് വൈകീട്ട് മൂന്നിന് അക്ഷരശ്ലോകസദസ്സ്, 3.30-ന് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ നിന്നും എടുത്തു പിടിച്ചു വരവ്. അഞ്ചിന് സാംസ്‌കാരികസമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനംചെയ്യും. രാത്രി എട്ടിന് നൃത്തസമന്വയം. 31-ന് ആറുമണിക്ക് മാനവീയ സൗഹൃദസദസ്സ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. എട്ടുമണിക്ക് ഗോത്രഗാഥ.

ജനുവരി ഒന്നിന് വൈകീട്ട് അഞ്ചിന് സാംസ്‌കാരിക സമ്മേളനം ഒ.രാജഗോപാല്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്യും. ഏഴു മണിക്ക് ഗാനമേള. രണ്ടിന് 12 മണിക്ക് വെള്ളാരങ്ങര ഭഗവതിയുടെ തിരുമുടി ഉയരും……