ksfdcpnrപയ്യന്നൂർ : പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ തിയേറ്റര്‍ സമുച്ചയം നിര്‍മ്മിക്കും. ഇതിനായി 50 സെന്റ് സ്ഥലം ലീസിനു നല്കാന്‍ നഗരസഭ സമ്മതപത്രം ഒപ്പിട്ടു. കുട്ടികളുടെ പാര്‍ക്കിന് സമീപത്തായാണ് തിയേറ്റര്‍ സമുച്ചയം വരുന്നത്.

കവ്വായി കായലിൽ വിനോദസഞ്ചാര ബോട്ട് സർവീസ് തുടങ്ങാൻ നഗരസഭാ കൗൺസിൽ തീരുമാനിച്ചു. ഇൻലാൻഡ് നാവിഗേഷൻ വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്നാണ് ബോട്ട് സർവീസ് തുടങ്ങുക. ഇതിന്റെ പ്രാരംഭപ്രവർത്തനം അടുത്ത ദിവസം തുടങ്ങും.

നഗരസഭയിലെ വിദ്യാലയങ്ങളിൽ കിണർ റീച്ചാർജിങ് സംവിധാനം തുടങ്ങാൻ കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്. കോഴിക്കോട് സിഡബ്ല്യുആർഡിഎമ്മുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുക. ഇതിനുശേഷം ഈ പദ്ധതി നഗരസഭയിലെ വീടുകളിലേക്ക് വ്യാപിപ്പിക്കും. നഗര സഭ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊണ്ടത്. യോഗത്തിൽ ചെയർമാൻ ശശി വട്ടക്കൊവ്വൽ അധ്യക്ഷത വഹിച്ചു.