jcpnr17installationപയ്യന്നൂർ: പയ്യന്നൂരിന്റെ സാമൂഹ്യ രംഗത്തു പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന ജേസീസ് പയ്യന്നൂരിന്റെ പുതിയ ഭാരവാഹികൾ നാളെ സ്ഥാനമേൽക്കും. ഹോട്ടൽ വൈശാഖ് ഇന്റർനാഷണലിൽ നാളെ വൈകുന്നേരം 6 മണിക്ക് നടക്കുന്ന ചടങ്ങിൽ എം.പി. ജയജിത്ത് പ്രസിഡന്റ് ആയുള്ള ടീമാണ് സ്ഥാനമേൽക്കുക. ശരത്ത് .ഇ (സെക്രട്ടറി), ബിജു. ടി (ട്രഷറർ), അനൂപ്, സഹദേവൻ, അനീഷ് കുമാർ, പ്രമോദ് പുത്തലത്, ഹരികൃഷ്ണൻ, സായിലാൽ, വിപിൻ ചന്ദ്രൻ, വിനയപ്രഭു എന്നിവരാണ് പുതിയ കമ്മിറ്റി അംഗങ്ങൾ.

അഡ്വ: വാമൻ കുമാർ ചടങ്ങിൽ മുഖ്യാതിഥി ആയിരിക്കും. ജേസീസ് മേഖല പ്രസിഡന്റ് ദിലീപ്. ടി. ജോസഫ്, മുൻ മേഖല പ്രസിഡന്റ് കെ.ജയപാലൻ, ബി. സജിത്ത് ലാൽ തുടങ്ങിയവർ സംബന്ധിക്കും.