rvcpoduvalപയ്യന്നൂർ: റിട്ട: ഫുഡ് ഇൻസ്‌പെക്ടർ കൊക്കാനിശ്ശേരിയിലെ ആർ.വി. ചാത്തുക്കുട്ടി പൊതുവാൾ (88 ) നിര്യാതനായി. പയ്യന്നൂർ നഗരസഭാ മുൻ കൗൺസിലർ, പെൻഷനേഴ്‌സ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം, പയ്യന്നൂർ താലൂക് ആശുപത്രി വികസനസമിതി അംഗം തുടങ്ങി സാമൂഹ്യ- സാംസ്‌കാരിക മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു. ഭാര്യാ- പരേതയായ മുണ്ടയാട്ട് കാർത്യായനി അമ്മ. മക്കൾ – ഡോ: എം. ഹരിദാസ് ( ചെയർമാൻ – അനാമയ ഹോസ്പിറ്റൽ), എം. രാജൻ (റിട്ട: പ്രൊഫസർ പയ്യന്നൂർ കോളേജ്), മീനാക്ഷി (മുംബൈ), രാഘുനാഥൻ (റിട്ട: ഹെൽത്ത് സൂപ്പർവൈസർ). മരുമക്കൾ- എ.വി. രാഘവൻ അടിയോടി, രമാദേവി, ശോഭ, സജിത. സഹോദരങ്ങൾ – പരേതരായ രാഘവ പൊതുവാൾ, ആർ.കെ. പൊതുവാൾ, ബാലകൃഷ്ണ പൊതുവാൾ, ഗോവിന്ദ പൊതുവാൾ, ശ്രീദേവിയമ്മ, മീനാക്ഷി

ശവസംസ്‌കാരം മൂരിക്കൊവ്വൽ സമുദായ ശ്‌മശാനത്തിൽ നാളെ രാവിലെ 10 മണിക്ക് നടക്കും.