praveen

ദുബായ് : ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയുടെ ഓരോ മുഹൂര്‍ങ്ങളും ക്യാമറ കണ്ണുകളിലൂടെ ഒപ്പിയെടുത്ത് മേളയുടെ  ആദ്യാവസാനം നിസ്തുല സേവനങ്ങള്‍ നല്‍കിയ അമേച്വര്‍   ഫോട്ടോഗ്രാഫര്‍ പ്രവീണ്‍ പാലക്കീലിനെ ആദരിക്കുന്നു . അക്ഷരക്കൂട്ടം , അങ്കണം എന്നീ സാഹിത്യ കൂട്ടായ്മകളാണ് അനുമോദന സായാഹ്നം ഒരുക്കുന്നത് . നവംബര്‍ 19  ശനിയാഴ്ച വൈകുന്നേരം 7  മണിക്ക്  ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ വെച്ചാണ് പരിപാടി  . പുസ്തകോത്സവത്തിന്റെ മുഖ്യ സംഘാടകനായ മോഹന്‍ കുമാര്‍ മുഖ്യാതിഥിയായിരിക്കും . പയ്യന്നൂര്‍ സൗഹൃദ വേദി ദുബായ് ഘടകം ജനറല്‍സെക്രട്ടറിയാണ് പ്രവീണ്‍.