psvfootball1അബുദാബി: പയ്യന്നൂർ സൗഹൃദ വേദി സംഘടിപ്പിക്കുന്ന  സി.കെ. ബാബുരാജ് മെമ്മോറിയൽ   ഫുട്ബോൾ ടൂർണ്ണമെന്റ് – സീസൺ 2   2017  ഫിബ്രവരി 10  ന്  അബുദാബി ആർമ്ഡ് ഫോഴ്‌സെസ് ക്ലബ് മൈതാനിയിൽ നടക്കും. അന്തരിച്ച പ്രശസ്ത ഫുട്ബാൾ താരവും പയ്യന്നൂർ സ്വദേശിയുമായ സി.കെ. ബാബുരാജിന്റെ സ്മരണക്കായി നടത്തുന്ന ടൂർണമെന്റിന്റെ ആദ്യ സീസണിൽ  യു.എ.ഇ യിലെ വിവിധ എമിറേറ്റുകളിൽ നിന്നായി 24  ടീമുകൾ പങ്കെടുത്തിരുന്നു. ആകർഷകമായ സമ്മാനത്തുകയാണ് വിജയികൾക്ക് നൽകുകയെന്ന് സംഘാടകർ അറിയിച്ചു.  കൂടുതൽ വിവരങ്ങൾക്ക് 050  3272371 , 050  5827139  എന്നീ മൊബൈൽ നമ്പറുകളിൽ ബന്ധപ്പെടാം.