dhanrajfundcm

പയ്യന്നൂർ : കുന്നരുവിൽ കൊല്ലപ്പെട്ട സിപിഎം പ്രവർത്തകൻ സി.വി.ധനരാജിന്റെ കുടുംബത്തിന് സിപിഎം ശേഖരിച്ച കുടുംബ സഹായ ഫണ്ട് കൈമാറൽ ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സി.കൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ഫണ്ട് ധനരാജിന്റെ കുടുംബത്തിന് മുഖ്യമന്ത്രി കൈമാറി. മന്ത്രി ഇ.പി.ജയരാജൻ, പി.കെ.ശ്രീമതി എംപി, കെ.കെ.രാഗേഷ് എംപി, സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ, എംഎൽഎമാരായ ടി.വി.രാജേഷ്, എ.എൻ.ഷംസീർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ഏരിയാ സെക്രട്ടറി ടി.ഐ.മധുസൂദനൻ, വി.നാരായണൻ, കെ.വി.ഗോവിന്ദൻ, പി.സന്തോഷ്, സി.സത്യപാലൻ എന്നിവർ പ്രസംഗിച്ചു.