ദുബായ് : പയ്യന്നൂർ സൗഹൃദവേദി ദുബായ് ചാപ്റ്റര്‍  ഓണം ഈദ് സംഗമം ഒക്ടോബർ 7 വെള്ളി ആഴ്ച രാവിലെ 11 മണിമുതൽ വൈകുന്നേരം 7 മണിവരെ ഉമൽഖോയൻ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ വച്ച് നടത്തപ്പെടുന്നു.രാവിലെ 11 മണിമുതൽ കുട്ടികളുടെയും, മുതിർന്നവരുടെയും വിവിധ കലാ പരിപാടികൾ . ഉച്ചയ്ക്ക് 12 സാംസ്കാരികസമ്മേളനം, SSLC +2 വിദ്യാത്ഥികൾക്കുള്ള അവാർഡ്‌ദാനം. ഓണസദ്യ. തുടർന്ന് ഘോഷയാത്ര, തിരുവാതിരകളി, ചെണ്ടമേളം . വൈകുന്നേരം UAE ലെ പ്രമുഖ ഗായകരെ അണിനിരത്തി മെലഡി ബൈറ്റ്സിന്റെ ഗാനമേള.