11111

പയ്യന്നൂര്‍ :  പ്രവാസി പയ്യന്നൂര്‍ക്കാരുടെ ആഗോള  കൂട്ടായ്മയായ പയ്യന്നൂര്‍ സൗഹൃദ വേദി ദുബായ്  ചാപ്റ്ററിന്റെ വിദ്യാഭ്യാസ അവാര്‍ഡ് ദാന പരിപാടി പയ്യന്നൂരില്‍ വെച്ച് നടന്നു.  പയ്യന്നൂര്‍ ബി ഇ എം എല്‍ പി സ്കൂള്‍ പി ബാലന്‍ മാസ്റ്റര്‍ മെമ്മോറിയല്‍  ഹാളില്‍ വെച്ച് നടന്ന പരിപാടി  നഗര സഭ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍  ഉദ്ഘാടനം ചെയ്യ്തു. ശ്രീനിവാസന്‍ പട്ടേരി അധ്യക്ഷത വഹിച്ചു.  മികച്ച ഗ്രന്ഥശാല പ്രവര്‍ത്തകനുള്ള  പുരസ്കാരം നേടിയ ജി ഡി നായര്‍ , സപ്തതി  ആഘോഷിക്കുന്ന  ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഡോ . വി സി രവീന്ദ്രന്‍ എന്നിവരെ  ചടങ്ങില്‍ ആദരിച്ചു.  10, 12  ക്ലാസുകളില്‍ മികച്ച വിജയം നേടിയ  സൗഹൃദ വേദി കുടുംബത്തിലെ അംഗങ്ങളെ  ചടങ്ങില്‍ അനുമോദിച്ചു . നഗരസഭ ചെയര്‍മാന്‍ കുട്ടികള്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിച്ചു. ഡോ . വി സി രവീന്ദ്രന്‍ ,  ജി ഡി നായര്‍ , വിനോദ് നമ്പ്യാര്‍ , ബി ജ്യോതിലാല്‍ , കക്കുളത്ത്  അബ്ദുള്‍ഖാദര്‍ , വി പി ശശികുമാര്‍ , ജി ഇ സുധാകരന്‍ എന്നിവര്‍ പ്രസംഗിച്ചു .