ദുബായ് : പയ്യന്നൂര്‍ സൗഹൃദ വേദി ദുബായ് – നോര്‍ത്തേണ്‍ എമിരേറ്റ്സ് ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ഓഗസ്റ്റ്‌ 13 ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് പയ്യന്നൂരില്‍ വെച്ചു നടത്തുന്നു. 10, +2 ക്ലാസുകളില്‍ ഉന്നത വിജയം കൈവരിച്ച പയ്യന്നൂര്‍ സൗഹൃദ വേദിയുടെ അംഗങ്ങളുടെ കുട്ടികള്‍ക്കായാണ് അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പയ്യന്നൂര്‍ ബി ഇ എം എല്‍ പി സ്കൂളിലെ പി ബാലന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് വിദ്യാഭ്യാസ അവാര്‍ഡ് വിതരണം നടത്തുന്നത്. വിദ്യാഭ്യാസ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്നു. പരിപാടിയിലേക്ക് എല്ലാ പയ്യന്നൂര്‍ സൗഹൃദ വേദി കുടുംബാംഗങ്ങളെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ്‌ രമേഷ് പയ്യന്നൂര്‍ , ജനറല്‍സെക്രട്ടറി പ്രവീണ്‍ പാലക്കീല്‍ , ജനറല്‍ കണ്‍വീനര്‍ വി പി ശശികുമാര്‍ എന്നിവര്‍ അറിയിച്ചു.